മഴ മഴ മഴ മഴ പെയ്യുന്നു
വയലുകളൊക്കെ നനയുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
വയലുകളൊക്കെ നിറയുന്നു
കാലം മാറി മഴ മാറി
നാട്ടാര്‍ക്കെല്ലാമുണര്‍വ്വായി
കര്‍ഷകരെല്ലാം നെല്ലും കൊണ്ട്
വിത്ത് വിതയ്ക്കാന്‍ പോകുന്നു
വിത്തു മുളച്ചതു നെല്‍ച്ചെടിയായി
പച്ചപട്ടതു കാണായി
മഴ പോയപ്പോള്‍ വെയില്‍ വന്നപ്പോള്‍
നെല്‍ക്കതിരുകളും കാണായി
നെല്‍ക്കതിരെല്ലാം മൂത്തുപഴുത്തതാ
തങ്കച്ചാര്‍ത്തായ് നില്‍ക്കുന്നു
എന്തൊരു ഭംഗി എന്തൊരു ചന്തം
സ്വര്‍ണ്ണനിറത്താല്‍ നെല്‍പ്പാടം
ധനലക്ഷ്മി.പി.സി , ആറാം തരം
കമലാ നെഹ്രു സ്കൂള്‍-വാടാനപ്പള്ളി, തൃശൂര്‍.
(ദേശാഭിമാനി-“അക്ഷരമുറ്റ“ത്തില്‍ പ്രസിദ്ധീകരിച്ചത്)
2009 സെപ്റ്റംബർ 27, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
ഇനിയും എഴുതുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ