നന്നേ ചെറുപ്പത്തിലേ അമ്മ മരിച്ചുപോയ കുഞ്ഞായിരുന്നു ഗംഗ. ഒരു ചെറിയ ഗ്രാമത്തിലായിരുന്നു ഗംഗയുടെ വീട്. അവളുടെ ജനനത്തോടെ അമ്മ മരിച്ചു. പിന്നീട് അവളെ വളര്‍ത്തിയത് അച്ഛനാണ്. അവളുടെ എല്ലാ ആവശ്യങ്ങളും അച്ഛന്‍ നിറവേറ്റികൊടുത്തു. പക്ഷേ ഒരു കാര്യം മാത്രം നിരവേറ്റിക്കൊടുക്കാന്‍ അച്ഛന് കഴിഞ്ഞില്ല. അത് അമ്മയില്ലാത്ത ദു:ഖമാണ്.
കൂട്ടുകാര്‍ക്കൊക്കെ അമ്മയുണ്ട്. അവള്‍ക്ക് മാത്രം അമ്മയില്ല. ആ ദു:ഖം എപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നു. കൂട്ടുകാരെല്ലാം അവരവരുടെ അമ്മമാരെക്കുറിച്ച് പറയുമ്പോള്‍ അവള്‍ മാത്രം നി:ശബ്ദയായിരിക്കും. അതു കാണുമ്പോള്‍ കൂട്ടുകാര്‍ക്ക് സങ്കടം തോന്നും.അവരവളെ സമാധാനിപ്പിക്കുമ്പോള്‍ അവള്‍ക്ക് കരച്ചില്‍ വരും.
ഒരു ദിവസം ഗംഗ കൂട്ടുകാരോടൊത്ത് മൈതാനത്തില്‍ കളിക്കുകയായിരുന്നു. കളിക്കിടയില്‍ അബദ്ധത്തില്‍ അവളുടെ കൈയില്‍ നിന്നും തൊട്ടടുത്ത വീട്ടിലെ ഒരു മണ്‍കുടം പൊട്ടി. ആ വീട്ടിലെ സ്ത്രീ അവളെ ഒരുപാട് വഴക്കു പറഞ്ഞു. അവസാനം “തള്ളയില്ലാത്തേന്ടെ ഗുണം കാണും” എന്നു പറഞ്ഞപ്പോള്‍ അവള്‍ക്ക് സങ്കടം സഹിക്കാനായില്ല. അവള്‍ പൊട്ടിക്കരഞ്ഞു. അതു കണ്ടപ്പോള്‍ കൂട്ടുകാര്‍ക്കും സങ്കടമായി. അവര്‍ അവളെ സമാധാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.
അന്ന് അച്ഛന്‍ പണികഴിഞ്ഞ് വന്നപ്പോള്‍ ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞ് ഗംഗ കരയാന്‍ തുടങ്ങി. മകളെ സമാധാനിപ്പിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു: “എന്ടെ മോള്‍ കരയരുത്. മോള്‍ക്ക് അമ്മയില്ല എന്നത് ശരിതന്നെ. അമ്മയില്ലാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഈ ലോകത്തുണ്ട്. ചിലര്‍ക്ക് അച്ഛനില്ല, ചിലര്‍ക്ക് അമ്മയില്ല. അങ്ങനെ എത്രയെത്ര കുഞ്ഞുങ്ങള്‍. അവരെല്ലാം ജീവിക്കുന്നില്ലേ മോളേ? അതു പോലെ എന്ടെ മോളും മിടുക്കിയായി ജീവിക്കണം”. അച്ഛന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ക്ക് സമാധാനമായി.
അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികളും ഈ ലോകത്ത് ജീവിക്കുന്നുവെന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് അവരോട് ദു:ഖവും അനുകമ്പയും തോന്നി. രാത്രി ഓരോന്നാലോചിച്ച് കിടന്ന് അവള്‍ ഉറങ്ങിപ്പോയി.
അപ്പോഴാണ് ആരോ തന്നെ വിളിക്കുന്നതുപോലെ അവള്‍ക്ക് തോന്നിയത്. അവള്‍ കാതുകള്‍ കൂര്‍പ്പിച്ചു. അപ്പോള്‍ അന്തരീക്ഷത്തില്‍ നിന്നും വീണ്ടും ആ ശബ്ദം: “മോളേ നീ ഒട്ടും വിഷമിക്കരുത്. മറ്റുള്ളവരെപ്പോലെ നിനക്കും അമ്മയുണ്ട്. നീ ഒരിക്കലും അമ്മയില്ല എന്ന ദു:ഖത്തിലാഴരുത്”. അവള്‍ പറഞ്ഞു: “അമ്മേ... എനിക്ക് അമ്മയില്ല എന്ന് എല്ലാവരും പറയുന്നു. എന്താണ് അമ്മ എന്ടെ അടുത്തേക്ക് വരാത്തത്..?”. “മകളേ, എനിക്ക് നിന്ടെ അടുത്തേക്ക് വരുവാന്‍ സാധിക്കില്ല. നീയാണ് എന്ടെ അടുത്തേക്ക് വരേണ്ടത്. പക്ഷേ അതിനു കാലമായിട്ടില്ല. സമയമാകുമ്പോള്‍ മാത്രം നീ എന്ടെ അടുത്തേക്ക് വരിക”. അന്തരീക്ഷത്തില്‍ നിന്നും ഒരു പ്രകാശം മാഞ്ഞുപോയി.
പിറ്റേന്ന് രാവിലെ ഗംഗ അച്ഛനോട് താന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് പറഞ്ഞു. “അതെ കാലമാകുമ്പോള്‍ നമ്മള്‍ അമ്മയുടെ അടുത്തേക്ക് പോകും. അതുവരെ ദു:ഖവും, സന്തോഷവും, ദേഷ്യവും കലര്‍ന്ന ജീവിതം നയിക്കണം”. അച്ഛന്ടെ വാക്കുകള്‍ കേട്ട് അവള്‍ തലയാട്ടി. പിന്നീടൊരിക്കലും ഗംഗയ്ക്ക് അമ്മയുടെ ദര്‍ശനം കിട്ടിയില്ല. അവള്‍ വീണ്ടും തീരാദു:ഖത്തിലാഴ്ന്നു.
രേഷ്മ.പി.ആര്‍ (ഏഴാം തരം)
കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി- തൃശുര്‍
(കേരള കൌമുദി - “ബാലലോകത്തില്‍” പ്രസിദ്ധീകരിച്ചത്)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ