ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്ടിലാണ് ചിട്ടു ചിലന്തിയുടെ താമസം. കൌശലക്കാരനായ ചിന്നന്‍ പൂമ്പാറ്റയും ആ പരിസരത്താണ് ജീവിച്ചിരുന്നത്. ഒരു ദിവസം ചിന്നന്‍ തേന്‍ തേടിയിറങ്ങി. പൂവൊന്നും കാണാതെ വിഷമിച്ച അവന്‍ പെട്ടെന്നാണ് ചെമ്പന്‍ ഈച്ചയെ കണ്ടത്. അവന്‍ ചോദിച്ചു: “സുഹൃത്തേ , ഇവിടെ ഒരിടത്തും പൂന്തോട്ടമില്ലേ?” “ഉണ്ടല്ലോ, കുറച്ചങ്ങു ചെന്നാല്‍ ഒരു ആള്‍പ്പാര്‍പ്പില്ലാത്ത വീടുണ്ട്. അവിടെ ചെന്നാല്‍ ഇഷ്ടം പോലെ തേന്‍ കുടിക്കാം” - ഇത്രയും പറഞ്ഞ് ചെമ്പന്‍ മൂളിപ്പാട്ടും പാടി പറന്നു പോയി.
വീട് കണ്ടപ്പോള്‍ ചിന്നന് സന്തോഷമായി. തിടുക്കത്തില്‍ പറന്നു ചെന്ന അവന്‍ ചെന്നുപെട്ടതോ ,ചിട്ടു ചിലന്തിയുടെ വലയിലും! അവന് പേടിയായി. “ഞാന്‍ ഈ തോട്ടത്തില്‍ നിന്ന് അല്പം തേന്‍ കുടിക്കാന്‍ വന്നതാണ്. എന്നെ തേന്‍ കുടിക്കാന്‍ അനുവദിക്കണേ” - ധൈര്യം സംഭരിച്ച് ചിന്നന്‍ പറഞ്ഞു. “അങ്ങനെയങ്ങ് വിടാന്‍ പറ്റില്ലല്ലോ മോനേ, എനിക്കും നിന്നെപ്പോലെ വിശപ്പുണ്ട്, ഞാന്‍ നിന്നെ ശാപ്പിടാന്‍ പോവുകയാണ്.
അപ്പോള്‍ ചിന്നന് ഒരു ബുദ്ധി തോന്നി.” “ഹ ഹ ഹ ...” ചിന്നന്‍ ചിരിക്കാന്‍ തുടങ്ങി. “എന്താ നീ വെറുതെയിരുന്ന് ചിരിക്കുന്നത്..?“ - ചിട്ടു ചിലന്തി ചോദിച്ചു. ഒന്നുമില്ല എന്ടെയുള്ളില്‍ നിറയെ വിഷമാണ്. ആത്മഹത്യ ചെയ്യാനാണെങ്കില്‍ നീ ഇപ്പോള്‍ തന്നെ എന്നെ തിന്നോളൂ. അല്പം തേന്‍ കുടിച്ചാല്‍ എന്നിലെ വിഷമെല്ലാം പമ്പ കടക്കും. ഞാന്‍ ഈ തോട്ടത്തില്‍ നിന്ന് അല്‍പ്പം തേന്‍ കുടിച്ചിട്ട് വരാം. അപ്പോള്‍ നിനക്ക് ധൈര്യമായി എന്നെ തിന്നാം.” ചിന്നന്ടെ വാക്കു വിശ്വസിച്ച ചിലന്തി അവനെ തേന്‍ കുടിക്കാന്‍ വിട്ടു.
രക്ഷപ്പെട്ട ചിന്നന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: “എടാ വിഡ്ഢീ, പൂമ്പാറ്റകള്‍ക്ക് എവിടെയാടാ വിഷം..? അതൊക്കെ രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ വെറുതെ പറഞ്ഞതല്ലേടാ മരമണ്ടാ.....”. ഇതു കേട്ട ചിലന്തി അന്തം വിട്ടു നിന്നു.
ഗുണപാഠം: ബുദ്ധിയുണ്ടെങ്കില്‍ ഏത് ആപത്തില്‍ നിന്നും രക്ഷപ്പെടാം.
സാലിഹ.ഇ.എ (ആറാം തരം)
കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി - തൃശൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ