കാഴ്ചയില്ലാതെ ഞാന്‍ ജീവിക്കയാണെന്ന്
മാലോകരെല്ലാം കരുതീടുന്നു
കാഴ്ചയില്ലെങ്കിലും കാണുന്നു കാഴ്ചകള്‍
ഞാനെന്‍ മനസ്സിന്ടെ കണ്ണുകൊണ്ട്
അമ്മയെ തൊടുമ്പോള്‍ തെളിയുമെന്‍ മനതാരില്‍
അമ്മതന്‍ സുന്ദരരൂപം; എന്നമ്മതന്‍ സുന്ദരരൂപം
വാനിന്ടെ, ഭൂവിന്ടെ, പൂവിന്ടെ ശോഭകള്‍
അമ്മയിലൂടെയെന്‍ മനതാരില്‍ വിരിയുന്നു
എന്‍ മനസ്സില്‍ വിരിയുന്ന പൂക്കള്‍ക്കൊ-
രായിരം ശോഭയുണ്ടെന്നറിക നിങ്ങള്‍
ശോഭയുണ്ടെന്നറിക നിങ്ങള്‍..!!
റഷ്ഹാന.പി.ആര്‍ (ഏഴാം തരം)
കമലാ നെഹ്രു സ്കൂള്‍,വാടാനപ്പള്ളി,
പി.ഒ.തൃത്തല്ലൂര്‍, തൃശൂര്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ