കാണുന്നു മനസ്സിന്ടെ കണ്ണാല്‍
കാഴ്ചയില്ലാത്തവര്‍....
മനസ്സില്‍ തുറക്കുന്നു മറ്റൊരു ജാലകം
ഒരു വാതിലടയുമ്പോള്‍ കാണുവാനായ്...
വര്‍ണ്ണങ്ങളില്ലാത്ത ലോകത്തിലവര്‍തന്‍
കാഴ്ചകളായിടാം മറ്റൊരു രൂപത്തില്‍!
തൊട്ടറിയുന്നവര്‍ പ്രകൃതിതന്‍ സൌന്ദര്യം
മറ്റിന്ദ്രിയങ്ങളാല്‍ സൂക്ഷ്മമായി...
അനന്തമാം കാഴ്ചകള്‍, അണയാത്തൊരുള്‍ക്കണ്ണാല്‍
നമ്മേക്കാള്‍ കൃത്യമായ് കണ്ടിടുന്നൂ അവര്‍...
കണ്ണുകളുണ്ടായാല്‍ മാത്രം പോരാ...നമ്മള്‍ക്ക്,
കാണാനകക്കണ്ണു കൂടെ വേണം..!!
സുനിഷ.കെ.എസ് (ഏഴാം തരം)
കമലാ നെഹ്രു മെമ്മോറിയല്‍ വി എച്ച് എസ് സ്കൂള്‍,വാടാനപ്പള്ളി,
പി.ഒ.തൃത്തല്ലൂര്‍, തൃശൂര്‍.
2009 ഒക്‌ടോബർ 21, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
അതെ അകക്കണണ്‍ കൂടിയേ തീരൂ
ആശംസകള്‍.
very good,i really appreaciate you
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ